കറുത്ത കല്ല്‌


Friday 3 June 2011

കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവിധിയും1.

എന്തിനോടെങ്കിലും അകാരണമായ സംശയവും ഭയവും ഉണ്ടാകുന്നതിനെയാണ് ഫോബിയ എന്ന് പറയുക.കാളിദാസന്‍ എന്ന പ്രൊഫൈല്‍ നാമത്തില്‍ എഴുതുന്നയാള്‍ ബ്ലോഗിലെ ഇസ്ലമോഫോബിയ ബാധിച്ചവരുടെ പ്രതീകവും പ്രതിനിധിയുമാണ്.

ഇസ്ലാമോഫോബിയ കാരണം സമാധാനം നഷ്ടപെട്ട കാളിദാസന്മാര്‍ക്ക് തീര്‍ച്ചയായും സമാധാനമായ ഇസ്ലാം ആവശ്യമുണ്ട്.ഇസ്ലാമായ സമാധാനം ലഭിക്കണമെങ്കില്‍ ഒന്നാമതായി വേണ്ടത് സമാധാനത്തോടുള്ള അഥവാ ഇസ്ലാമിനോടുള്ള വിരോധവും അകാരണമായ തെറ്റിദ്ധാരണയും സംശയവും അവരില്‍ നിന്ന് ദുരീകരിക്കുകയാണ് .പക്ഷെ സമാധാനത്തോട് അഥവാ സത്യാ ദര്‍ശനമായ ഇസ്ലാമിനോടുള്ള ഭയത്തോടപ്പം തന്നെ ഇവര്‍ക്ക്‌ സത്യാത്തോടും ഭയമുണ്ടെന്നതും ഒരു അനുഭവ യാഥാര്‍ത്യമാണ്.സ്വാഭാവികമായും ഇവര്‍ക്ക് സത്യ ദര്‍ശനത്തോടുള്ള സംശയങ്ങളോ തെറ്റിദ്ധാരണയോ ചോദിച്ചറിഞ്ഞ് അവ ക്ലിയര്‍ ചെയ്ത് സത്യം ഗ്രഹിക്കാന്‍ ഒരിക്കലും തയ്യാറാവില്ല.പിന്നെയുള്ള മാര്‍ഗം ഇവരുടെ കമെന്റുകളില്‍ നിന്ന് ഇവരുടെ സംശയങ്ങളും മറ്റും മനസ്സിലാക്കി അവ ക്ലിയര്‍ ചെയ്ത് കൊടുക്കുകയാണ്.ആ ഉദ്ദേശ്യത്തോടെ മറ്റ് ഇസ്ലാം പ്രചാരകരോടപ്പം കുറച്ച് കാലമായി ഞാനും ശ്രമിച്ചികൊണ്ടിരിക്കയായിരുന്നു.സുശീല്‍ കുമാറിന്റെ യുക്തിദര്‍ശനം എന്ന ബ്ലോഗില്‍ സംവാദത്തില്‍ സംഭവിച്ചത് എന്ന പോസ്റ്റിലും അവസാനമായി മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റിലുമായി ആനക്കാരന്‍ കുഞ്ഞിപ്പ എന്ന പ്രൊഫൈല്‍ നാമത്തില്‍ ഞാന്‍ പ്രതികരിക്കാറുണ്ടായിരുന്നു.എന്നാല്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന,കഴിഞ്ഞ കുറെ കമെന്റുകള്‍ മേല്‍ പറഞ്ഞ പോസ്റ്റില്‍ വരുന്നില്ലായിരുന്നു.തീര്‍ച്ചയായും കാരണമില്ലാതൊരു കാര്യമില്ലെന്ന് ഓര്‍ക്കുമ്പോള്‍ പോസ്റ്റ്‌ ചെയ്യുന്ന കമെന്റുകള്‍ പോസ്റ്റില്‍ വരാതിരിക്കുന്നതിനും കാരണമുണ്ടാവുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,മ്യൂട്ടെഷന് കാരണമില്ലെന്ന് പരിണാമികള്‍ പറയുമ്പോലെ ഇതിനും കാരണമില്ലെന്നും പറഞ്ഞ് ആരെങ്കിലും വരുവോ?.ഏതായാലും നാസ്ഥികനായ ബ്ലോഗ്‌ ഉടമയുടെ ബ്ലോഗിലെ പോസ്റ്റില്‍ ഇസ്ലാം പ്രചാരകനായ എന്റെ കമെന്റ് വരാതിരിക്കുന്നതിന്റെ കാരണം സാധാരണയായി സംശയിക്കപെടുന്നത് പോലെയാണെങ്കില്‍  ആ കാരണം അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല.ഞാന്‍ പറഞ്ഞ് വരുന്നത് ഈ ബ്ലോഗ്‌ തുടങ്ങാനുള്ള കാര്യകാരണങ്ങളെ കുറിച്ചാണ്.ഈ സാഹചര്യത്തിലാണ് എന്നെ ആപേക്ഷിച്ച് സീനിയര്‍ ബ്ലോഗറും ബ്ലോഗിലെ സ്ഥിരം ഇസ്ലാം പ്രചാരകനുമായ Abdul Khader EK,പ്രസ്തുത ബ്ലോഗില്‍ വരാന്‍ മടിക്കുന്ന എന്റെ കമെന്റുകള്‍ ചേര്‍ത്ത് ഒരു പോസ്റ്റാക്കാന്‍ ഉപദേശിച്ചത്.കമെന്റുകള്‍ തന്നെ പോസ്റ്റാക്കുന്ന ആ  രീതി വളരെയധികം സൗകര്യപ്രദവും സാധ്യതയുള്ളതുമാണെന്ന് എനിക്കും തോന്നി.അനുഭവസ്ഥനായ അദ്ദേഹം നല്‍കിയ ഉപദേശം നല്ലൊരു ആശയമായി ഞാനും മനസ്സിലാക്കുന്നു.എനിക്കും എന്നെ പോലുള്ളവര്‍ക്കും ഈ രീതി വളരെ അനുയോജ്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ സുശീല്‍ കുമാറിന്റെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റില്‍ ഞാന്‍ അവസാനമായി പോസ്റ്റ്‌ ചെയ്തതും,എന്നാല്‍ ആ പോസ്റ്റില്‍ വന്നിട്ടില്ലാത്തതുമായ ആറ് കമെന്റുകള്‍ ചേര്‍ത്ത്  “കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവിധിയും1.” എന്ന പേരില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ രൂപപ്പെടുത്തി ബ്ലോഗിന്റെ ഗുരുക്കന്മാരെ ഓര്‍ത്ത്‌ കൊണ്ട് ബ്ലോഗിലേക്ക് ഞാനും പ്രവേശിക്കുന്നു.
പ്രപഞ്ച സൃഷ്ടികളിലെ പരസ്പ്പര ബന്ധം പോലെ പ്രപഞ്ച നാഥന്റെ ഓരോ വചനങ്ങളും പരസ്പ്പരം ബന്ധപെട്ടാണിരിക്കുന്നത്.ജീവവായുവായ ഓക്സിജനെ കുറിച്ചറിയാത്തവരോട് ജീവജലമായ വെള്ളത്തെ കുറിച്ച് വിശദീകരിക്കാന്‍ കഴിയാത്തത് പോലെ പരസ്പ്പരം ബന്ധപെട്ടിരിക്കുന്ന വിശുദ്ധ വചനങ്ങളില്‍ ഒരു വചനം മാത്രമെടുത്ത് അതിന്റെ ആശയം വിശദീകരിക്കാന്‍ കഴിയില്ല.ഓരോ വചനത്തെയും മറ്റ് വചനങ്ങളും,വിശുദ്ധ വചനങ്ങളുടെ വ്യാഖ്യാനമായ നബി വചനങ്ങളും എങ്ങനെയാണ് വിശദീകരിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
കാളിദാസന്മാര്‍ ഇപ്പോളെന്നല്ല എല്ലായ്പ്പോഴും ഏതെങ്കിലുമൊരു വിശുദ്ധ വചനമെടുത്തു ദുര്‍വ്യാഖ്യാനിക്കുകയാണ് പതിവ്‌.പ്രസ്തുത വചനത്തെ കുറിച്ച് മറ്റ് ഖുര്‍ആന്‍ വചനങ്ങളോ നബിവചനങ്ങളോ എന്ത് പറയുന്നുവെന്ന് കാളിദാസന്മാര്‍ക്ക് അറിയുകയേ വേണ്ട.എന്നല്ല,ഇസ്ലാമിനെതിരെയുള്ള കാളിദാസന്മാരുടെ ദുഷ്പ്രചരണം എന്ന അപ്രഖ്യാപിത ലകഷ്യത്തിന് തടസമായത് കൊണ്ട് കാളിദാസന്മാര്‍ ദുര്‍വ്യാഖ്യാനിക്കുന്ന വചനത്തെ വിശദീകരിക്കുന്ന മറ്റു വിശുദ്ധ വചനങ്ങളുടെയും നബിവചനങ്ങളുടെയും  അടിസ്ഥാനത്തിലുള്ള വിശദീകരണം കാളിദാസന്മാര്‍ ഭയപ്പെടുകയും ചെയ്യുന്നു.

തീര്‍ച്ചയായും,സത്യന്വാഷണത്തിന്റെ ഒരു പണത്തൂക്കമോ തലയില്‍ രണ്ട് വറ്റ് 'ചോറോ' കാളിദാസന്മാര്‍ എന്ന പരിണാമ ജീവികളില്‍ കാണാത്തത് കാരണം,ഇസ്ലാമിക ദര്‍ശനങ്ങളുടെ തകര്‍ച്ചയെന്ന ഒരേഒരു ലകഷ്യത്തിന് വേണ്ടി മാത്രം കമെന്റുന്ന കാളിദാസന്മാര്‍ക്ക്  സത്യം വളരെയധികം ഭയാനകമായി അനുഭവപ്പെടുക സ്വാഭാവികമാണ്.അത് കൊണ്ട് തന്നെ ഈ കമെന്റ് പരിപാടികളില്‍ നിന്നൊന്നും പ്രയോജനകരമായ യാതൊരു ചര്‍ച്ചയും കാളിദാസന്മാര്‍  ഉദ്ദേശിക്കുന്നില്ലെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയ വിവരം മനസ്സിലാക്കാനുള്ള "മനസ്സ്‌"പോലും അമൂര്‍ത്തമായ എല്ലാത്തിനെയും നിഷേധിക്കുന്ന കാളിദാസന്മാര്‍ക്കില്ല.അത് മാത്രമല്ല ഇസ്ലാമുമായി ബന്ധപെട്ട ഏതൊരു ചര്‍ച്ചയും "കൊളമാക്കാന്‍" ഇസ്ലാമിക ദര്‍ശനങ്ങളുടെ യുക്തിഭദ്രതയെ ഭയപെട്ട് കൊണ്ട് കാളിദാസന്മാര്‍  ശ്രമിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍,അക്കാര്യം എന്റെ അറിവിനെയും  അനുഭവങ്ങളെയും നിരീക്ഷിച്ചത്തിന്റെ അടിസ്ഥാനത്തില്‍ അതൊരു ആരോപണമാണെന്ന് പറഞ്ഞ് നിഷേധിക്കാനുള്ള കഴിവ്‌ എനിക്കില്ല.
ഏതു പോസ്റ്റിലെ ഏതു ചര്‍ച്ചയിലും ഇസ്ലാമിനെതിരെ പറയാന്‍ കാളിദാസന്മാര്‍ അവസരമുണ്ടാക്കിയെടുക്കും.ഇസ്ലാമിനെതിരെ പറയുമ്പോള്‍ അതിന്റെ പ്രചാരകര്‍ ശക്തമായി പ്രതികരിക്കുമെന്ന് അറിയാമെങ്കിലും കാളിദാസന്മാര്‍ക്കത് അസഹ്യമാണ്.ആ അസഹ്യത കാളിദാസന്മാര്‍ പല രീതിയിലും പ്രകടിപ്പിക്കാറുണ്ട്.പ്രധാനമായും വിശ്വാസികള്‍ക്ക്‌ "വിലക്കുള്ള" വൃത്തികെട്ട കളികളിലൂടെയാണ് കാളിദാസന്മാര്‍,സത്യാ ദര്‍ശനത്തോടുള്ള അസഹ്യത പ്രകടിപ്പിക്കാറുള്ളത്.
എയ് ഡസ് വൈറസിന്റെ പരിണാമം അഥവാ എച്ച് ഐ വി വൈറസ്‌ പരിണമിച്ചു ഉണ്ടായതാണോ എന്ന ചോദ്യം,ചോദ്യത്തരത്തിലൂടെ പരിണാമമൊരു ശാസ്ത്ര സത്യമായി സ്ഥാപിക്കുമെന്ന് വീമ്പ് പറയുന്ന പരിണാമികളായ കാളിദാസന്മാരോട് ചോദിക്കണമെന്ന് കരുതിയിരുന്നു.എന്നാല്‍ കാളിദാസന്മാരുടെ ചില വൃത്തികെട്ട കളികള്‍ കാണുമ്പോള്‍ എച്ച് ഐ വി വൈറസിന്റെ ആക്രമണ രീതിയാണ് പലര്‍ക്കും ഓര്‍മ്മ വരിക.
മനുഷ്യശരീരത്തില്‍ കയറിക്കൂടി മനുഷ്യരുടെ രോഗ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച്,പ്രതിരോധത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും പിന്നീട് സര്‍വ്വവിധ രോഗാണുക്കള്‍ക്കും രോഗങ്ങള്‍ക്കും ശരീരത്തില്‍ പ്രവേശിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുകയാണ് എച്ച് ഐ വി വൈറസിന്റെ കുതന്ത്രം
ഇവിടെ കാളിദാസനെന്ന വൈറസ്‌ ക്രിസ്തു മതത്തില്‍ കയറിക്കൂടി ആ മതത്തെ ഒരു വഴിക്ക്‌ അഥവാ വലിയൊരു വഴിക്ക്  അല്ലെങ്കില്‍ "പെരു" വഴി'യില്‍ ആക്കിയിരിക്കയാണ്‌.എന്നാല്‍ ഇപ്പോള്‍,കമെന്റെന്നു പറയുന്ന ചില കാളിദാസവചനങ്ങള്‍ അഥവാ സാത്താനിക് വേഴ്സസ് കാണുമ്പോള്‍ കാളിദാസന്‍ന്മാര്‍ മേല്പറഞ്ഞ ഉദ്ദേശത്തോടെ ഇസ്ലാമിലും കയറിക്കൂടാനുള്ള ശ്രമം നടത്തുകയാണോ എന്ന സംശയം സൂക്ഷ്മബുദ്ധിയുള്ളവര്‍ക്കുണ്ടായാല്‍,അതവരുടെ സൂക്ഷ്മബുദ്ധിക്കുള്ള തെളിവായി കാണാം.
ഇസ്ലാമിന്റെ പ്രചാരകരെ അവരുടെ കമെന്റുകളിലെ വാക്കുകള്‍ വളച്ചൊടിച്ച് ഇസ്ലാമിന്റെ വിമര്‍ശകരാണെന്ന്
തോന്നത്തക്കരീതിയിലും താന്‍ അതിന്റെ സംരക്ഷകനാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുമുള്ള കാളിദാസ വചനങ്ങള്‍ കാണുമ്പോള്‍ കാളിദാസ പുരാണമറിയുന്ന പഴയ വായനക്കാര്‍ക്ക്‌ കാര്യമറിയുമെങ്കിലും പുതുവായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കാളിദാസന്മാര്‍ കരുതുന്നു.അങ്ങനെ ആ തെറ്റിദ്ധാരണയോടെ പുതു വായനക്കാര്‍ ചര്‍ച്ചയില്‍ ഇടപെട്ട് ചര്‍ച്ചയെ ഇസ്ലാമിക കുടുംബത്തിലെ കൊച്ചു കൊച്ചു കുടുംബ വഴക്കുകളിലേക്ക് വഴിതിരിച്ചു വിടാന്‍ കഴിയുമെന്നും കാളിദാസന്മാര്‍ ദിവാസ്വപ്നം കാണുന്നു.

വിശുദ്ധ വചനങ്ങളുടെ തര്‍ജ്ജമ വ്യാഖ്യാന സഹിതമാല്ലാതെ വായിച്ചാല്‍ വായിക്കുന്നവര്‍ അവിശ്വസികളാകുമെന്ന് കാളിദാസന്മാര്‍ വ്യാമോഹിക്കുന്നു.കാളിദാസന്മാരുടെ ആ മോഹം "പുഗ്ഗ് "അണിയാന്‍ സത്യാന്വാഷികള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനസഹിതമല്ലാതെ വായിക്കണമെന്ന് കാളിദാസന്മാര്‍ കണക്ക്‌ കൂട്ടുന്നു.അതിന് വേണ്ടി വിശുദ്ധ ഖുര്‍ആനിലെ മുഴുവചനങ്ങളും മലയാള ഭാഷാജ്ഞാനം മാത്രമുള്ള ആര്‍ക്കും,എന്തിന്!,ആലോചന ശീലം പോലുമില്ലാത്ത ആര്‍ക്കും മനസ്സിലാവുമെന്ന് കാളിദാസന്മാര്‍ നിരന്തരം പ്രചരിപ്പിക്കുന്നു.മേല്‍ പറഞ്ഞ കാളിദാസന്മാരുടെ സങ്കല്‍പ്പം,ഇങ്ങനെയാണ് കാളിദാസന്മാര്‍ പറയാറുള്ളത് "ഗഹനവും തത്വസമ്പുഷ്ടമായ യാതൊന്നുമില്ലാത്ത ലളിതമായൊരു കൊച്ചു പോത്തകമാണ് ഖുറാന്‍"
യുക്തിഭദ്രമായ ഇസ്ലാമിക ദര്‍ശനത്തിന്റെ തകര്‍ച്ച സ്വപ്നം കണ്ടിറങ്ങി തിരിച്ച കാളിദാസന്മാരുടെ  മേല്‍പ്പറഞ്ഞ "സങ്കല്പം" പ്രചരിപ്പിക്കാനാണ് കാളിദാസന്മാര്‍  കൂടുതലും കമെന്റുന്നത്‌.എന്നാല്‍ ദയനീയമായ ആഗ്രഹത്തില്‍ നിന്നുണ്ടാവുന്ന സങ്കല്‍പ്പവും യാഥാര്‍ത്യവും തമ്മിലുള്ള അന്തരമറിയാന്‍ കഴിയാത്തവരല്ല ബ്ലോഗ്‌ വായക്കാരെന്ന യാഥാര്‍ത്ഥ്യം പോലും ഓര്‍ക്കാന്‍ കഴിയാത്തവിധം ഇസ്ലാമോഫോബിയ ബാധിച്ചവരാണ് കാളിദാസന്മാര്‍.
വിശുദ്ധ ഖുര്‍ആനിലെ സുവ്യക്തമായ(ലളിത) വചനങ്ങളെ കുറിച്ചും അവ്യക്തമായ(സങ്കീര്‍ണ്ണ) വചനങ്ങളെ കുറിച്ചും വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അദ്ധ്യായത്തിലെ ഏഴാം വചനത്തിന്റെയും മറ്റ് ചില വചനങ്ങളുടെയും അടിസ്ഥാനത്തില്‍ പല പ്രാവശ്യം ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.അവയെ കുറിച്ചൊന്നും ഒരക്ഷരം പോലും മിണ്ടാതെ പിന്നെയും പിന്നെയും പരസ്പ്പരം ബന്ധപെട്ടിരിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളില്‍ നിന്ന്,സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ചില വചനങ്ങള്‍ ഉപയോഗിച്ച് വിശുദ്ധ വചനങ്ങള്‍ മുഴുവനും ലളിതമാണെന്ന ആശയം ഉത്പാദിപ്പിക്കുന്ന കാളിദാസന്മാരുടെ(കടപ്പാട്,മൌദൂദി സാഹിബ്) ഉദ്ദേശ്യം എന്താണെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട്.
മേല്‍ പറഞ്ഞ വിശുദ്ധ വചനത്തിന്റെ മൌദൂദി സാഹിബിന്റെ വിവര്‍ത്തനം കാളിദാസന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ഇങ്ങനെ വായിക്കാം ....
പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണ്ട്: ഒന്ന്, മുഹ്കമാത്ത്.അതാണ് വേദത്തിന്റെ മൂലഘടകം. രണ്ട്, മുതശാബിഹാത്ത്.മനസ്സുകളില്‍ വക്രതയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണ്ട് മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. മുതശാബിഹാത്തുകളുടെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹുവല്ലാതാരുമറിയുന്നില്ല. നേരെമറിച്ച് ജ്ഞാനത്തില്‍ പക്വതപ്രാപിച്ചവരോ, പറയുന്നു: `ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു; ഇതെല്ലാം ഞങ്ങളുടെ റബ്ബിങ്കല്‍നിന്നുതന്നെയുള്ളതാകുന്നു.ഏതു കാര്യത്തില്‍നിന്നും ശരിയായ പാഠം പഠിക്കുന്നത് ബുദ്ധിമാന്മാര്‍ മാത്രമായിരിക്കും[3:7]
ഈ വചനവും കാളിദാസന്മാര്‍ ചില സന്ദര്‍ഭങ്ങളില്‍ നിന്ന് മുറിച്ചെടുക്കുന്ന ഖുര്‍ആന്‍ ലളിതമാണെന്ന് ആശയം "വേണമെങ്കില്‍" ഉണ്ടാക്കാവുന്ന വചനവും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് ഗ്രാഹ്യശേഷിയുള്ള ആര്‍ക്കും മനസ്സിലാവും.എന്ന് മാത്രമല്ല കാളിദാസന്മാര്‍ ഇന്നേവരെ അവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നു സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല.
ഈ വചനം തന്നെ സുവ്യക്തമായ(ലളിത) വചനങ്ങളെ കുറിച്ച് പറയുകയും അവ വിശുദ്ധ ഖുര്‍ആനിന്റെ മൂലഘടകമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്.വിശുദ്ധ ഖുര്‍ആനിന്റെ,ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും സുവ്യക്തമായ/മുഹ്കമാത്ത് വചനങ്ങളുമാണ്.അതോടപ്പം തന്നെ അവ്യക്തമായ /മുതശാബിഹാത്ത് വചനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ തന്നെയുണ്ടെന്നും ശക്തമായി ഉത്ബോധിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍ മനസ്സുകളില്‍ വക്രതയുള്ള,വേദങ്ങളുടെ വ്യാഖ്യാന വ്യാകരണങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കാളിദാസനെ പോലെയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചു മുതശാബിഹാത്തുകളായ വചനങ്ങളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ "മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക" എന്ന് പറയുന്നതില്‍ രണ്ട് ഉദ്ദേശ്യം ഉണ്ടെന്ന് വ്യാക്തമാണ്.
വിശുദ്ധ ഖുര്‍ആനിലെ മുതശാബിഹാത്തുകളായ വചനങ്ങളുടെ പിമ്പേ നടന്ന് ദുര്‍വ്യാഖ്യാനിക്കുകയാണ് ഒന്ന്.രണ്ടാമതായി,മുതശാബിഹാത്തു വചനങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്.അതായത്‌,അവ ദുര്‍വ്യാഖ്യാനിക്കുന്ന രീതിയുമായി ബന്ധപെട്ടത്‌.സാദൃശ്യ വസ്തുക്കള്‍ എന്നൊക്കെ മുതശാബിഹാത്തിന് അര്‍ത്ഥം പറയാം,നാലോ അഞ്ചോ വചനങ്ങളില്‍ ഈ അര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിക്കുന്നുമുണ്ട്.

അമൂര്‍ത്തമായ ആശയം പ്രകടിപ്പിക്കാന്‍ മൂര്‍ത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന വചനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ മുതശാബിഹാത്തു വചനങ്ങള്‍.
എത്ര പറഞ്ഞിട്ടും "മനസ്സി"ലാവാത്ത കാളിദാസന്മാരുടെ മനസ്സില്‍ തട്ടുന്ന രീതിയില്‍ മുതശാബിഹാത്തു വാക്യത്തിനും മുഹ്കമാത്ത് വാക്യത്തിനും ഓരോ ഉദാഹരണം പറഞ്ഞ് ഒരിക്കല്‍ കൂടി വിശദീകരിക്കാം.....
  1. കാളിദാസന്റെ ഇരു "കൈ" കളും ഒടിഞ്ഞിരിക്കുന്നു.[മുഹ്കമാത്ത് /സുവ്യക്തം]
  2. കാളിദാസന്മാരെ ഞാന്‍ "കൈ" കാര്യം ചെയ്യും.[മുതശാബിഹാത്തു/അവ്യാക്തം]
ഈ രണ്ട് വാചകത്തിലും "കൈ" എന്ന മൂര്‍ത്ത വസ്തു ഉപയോഗിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ ഈ രണ്ട് വാചകത്തിലെയും "കൈ" എന്ന മൂര്‍ത്ത വസ്തുക്കള്‍ തമ്മില്‍ പരസ്പ്പരം സാദൃശ്യമുണ്ടെന്ന് പറയാം.അതേസമയം,ഈ രണ്ട് വാചകത്തിലും"കൈ" എന്ന മൂര്‍ത്ത വസ്തുവിന് ഒരേ അര്‍ത്ഥമല്ലെന്നും ആര്‍ക്കും മനസ്സിലാക്കാനും കഴിയും.
ഒന്നാം ഉദാഹരണത്തിലെ "കൈ"ക്ക് അതിന്റെ സാദൃശ്യമായ രണ്ടാം ഉദാഹരണത്തിലെ "കൈ"യുടെ അര്‍ത്ഥം നല്‍കി വ്യാഖ്യാനിക്കുന്നത്,മുതശാബിഹാത്തുകളുടെ/സാദൃശ്യത്തിന്റെ പിമ്പേ പോയിയുള്ള ദുര്‍വ്യാഖ്യാനിക്കലാണ്‌. അത് പോലെ,രണ്ടാം ഉദാഹരണത്തിലെ "കൈ"ക്ക് അതിന്റെ സാദൃശ്യമായ ഒന്നാം ഉദാഹരണത്തിലെ "കൈ"യുടെ അര്‍ത്ഥം നല്‍കി വ്യാഖ്യാനിക്കലും‍,മുതശാബിഹാത്തുകളുടെ/സാദൃശ്യത്തിന്റെ പിമ്പേ പോയിയുള്ള ദുര്‍വ്യാഖ്യാനിക്കലാണ്‌.
ഒരു അണുമണി തൂക്കം പോലും സത്യന്വാഷണമില്ലാത്ത കാളിദാസന്മാര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കാനോ നിരൂപണം ചെയ്യാനോ കഴിയില്ല.വിശുദ്ധ ഖുര്‍ആന്റെയും അതിന്റെ ശത്രുക്കളുടെയും ഇടയില്‍ ഒരു മറയുണ്ട് എന്ന ആശയം വിശുദ്ധ ഖുര്‍ആനില്‍ തന്നെയുണ്ട്. തീര്‍ച്ചയായും അങ്ങനെയൊരു മാന്ത്രിക ശക്തി വിശുദ്ധ ഖുര്‍ആനിന് ഉണ്ട്.
വിശുദ്ധ ഖുര്‍ആന്‍ മുഴുവനും ലളിതമായ വചനങ്ങള്‍ ആണെന്ന് സ്ഥാപിക്കാന്‍ കാളിദാസന്മാര്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ചില വചനങ്ങള്‍ ഉദ്ധരിച്ചിരുന്നു.അതിന് മുമ്പ് അദ്ദേഹം ഇങ്ങനെയും പറഞ്ഞിരുന്നു….
.>>>>>മൌദൂദി അറിഅയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ കുര്‍ആന്‍ പണ്ഡിതനെന്നാണ്. അദേഹം തര്‍ജ്ജമ ചെയ്തു വ്യാഖ്യാനിച്ച കുര്‍ആന്‍ സ്വീകാര്യമല്ലെങ്കില്‍ താങ്കള്‍ സ്വീകരിക്കേണ്ട.<<<<<<
മൌദൂദി സാഹിബ് വ്യാഖ്യാനിച്ച ഏതെങ്കിലും വിശുദ്ധ വചനം ചര്‍ച്ചയില്‍ വരുകയോ മൌദൂദി സാഹിബ് വ്യാഖ്യാനിച്ചത് കൊണ്ട് അത് സ്വീകാര്യമല്ലെന്ന് ഞാന്‍ പറയുകയോ ചെയ്തതിട്ടില്ലെന്ന് മുന്‍ കമെന്റുകള്‍ വായിച്ചവര്‍ക്കും വായിക്കുന്നവര്‍ക്കും മനസ്സിലാവും.ഇത് ഞാന്‍ നേരത്തെ പറഞ്ഞ എയ്ഡ്സ് വൈറസിന്റെ തന്ത്രമാണ്.മൌദൂദി സാഹിബിന് പകരം ഇടക്കൊക്കെ എ.പി ഉസ്താതിന്റെ പേരും ഈ കാളിദാസന്‍ തന്നെ പറയും.അതൊന്നും കാര്യമാക്കാനില്ല.ഏതായാലും അദ്ദേഹം മൌദൂദി സാഹിബിന്റെ വ്യാഖ്യാനം സ്വീകാര്യമാണെന്ന് പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും ലളിതമാണെന്ന് പറയാന്‍ കാളിദാസന്‍ ഉദ്ധരിച്ച വചനങ്ങളുടെ മൌദൂദി സാഹിബിന്റെ വ്യാഖ്യാനം കാളിദാസനും മറ്റുള്ളവര്‍ക്കും ഇങ്ങനെ വായിക്കാം.....
ചില ആളുകള്‍ يسّرنا القرآن എന്ന മൂലവാക്യത്തില്‍നിന്ന് `"ഖുര്‍ആന്‍ ഒരു ലളിതമായ ഗ്രന്ഥമാണ്"` എന്ന ആശയം തെറ്റായി ഉല്‍പാദിപ്പിച്ചിട്ടുണ്ട്. "അത് മനസ്സിലാക്കാന്‍ ഒരു ജ്ഞാനവും ആവശ്യമില്ല. എത്രത്തോളമെന്നാല്‍ അറബിഭാഷാ പരിജ്ഞാനം പോലുമില്ലാതെ തോന്നുന്നവര്‍ക്കൊക്കെ അതു വ്യാഖ്യാനിക്കാന്‍ കഴിയും. ഹദീസിനെയും ഫിഖ്ഹിനെയും അവഗണിച്ചുകൊണ്ട് ആവശ്യമുള്ള വിജ്ഞാനങ്ങള്‍ അതില്‍നിന്ന് നേരിട്ട് നിര്‍ധാരണം ചെയ്യാവുന്നതേയുള്ളൂ.`` എന്നാല്‍, ഈ വാക്യത്തിന്റെ സന്ദര്‍ഭവും പശ്ചാത്തലവും നിരീക്ഷിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതിതാണ്: ഈ തിരുവചനങ്ങളുടെ താല്‍പര്യം ജനങ്ങളെ ഇപ്രകാരം ഗ്രഹിപ്പിക്കുകയാണ്: മനുഷ്യരെ ഉദ്ബോധിപ്പിക്കാനുള്ള ഒരു മാധ്യമം ധിക്കാരികളായ ജനതകള്‍ക്കു വന്നെത്തിയ പാഠംപഠിപ്പിക്കുന്ന ശിക്ഷകളാകുന്നു. മറ്റൊരു മാധ്യമം ഉപദേശങ്ങളിലൂടെയും ബോധനങ്ങളിലൂടെയും തെളിവുകളിലൂടെയും നിങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമാക്കിത്തരുന്ന ഈ ഖുര്‍ആനാണ്. ആദ്യം പറഞ്ഞ മാധ്യമത്തെ അപേക്ഷിച്ച് ഏറെ ലളിതമായ മാധ്യമം, ഉപദേശത്തിന്റെ മാധ്യമമാണല്ലോ. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് അത് പ്രയോജനപ്പെടുത്താതെ ശിക്ഷയെ നേരിടുന്നതിന് വാശിപിടിക്കുന്നു? പ്രവാചകന്‍ മുഖേന ഈ വേദമിറക്കി നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു എന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാകുന്നു. ഏതു മാര്‍ഗത്തിലാണ് നിങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നതെന്നും ഏതാണ് നാശത്തിലേക്കുള്ള മാര്‍ഗമെന്നും നിങ്ങളുടെ നന്മയിലേക്കുള്ള മാര്‍ഗം ഏതാണെന്നും അതു നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. ഉദ്ബോധനത്തിനുവേണ്ടി ഈ മാധ്യമം തെരഞ്ഞെടുത്തിട്ടുള്ളത് നാശഗര്‍ത്തത്തില്‍ വീണുപോകുന്നതിനു മുമ്പ് അത് സ്വീകരിച്ചു നിങ്ങള്‍ രക്ഷപ്പെടുന്നതിനു വേണ്ടിയാണ്. നോക്കൂ, നേര്‍മാര്‍ഗം ചൂണ്ടിക്കാണിച്ചുതരുന്നവരെ അംഗീകരിക്കാതെ, ഗര്‍ത്തത്തില്‍ വീണുകഴിഞ്ഞിട്ടേ അത് ഗര്‍ത്തംതന്നെയാണെന്ന് സമ്മതിക്കൂ എന്ന് ശഠിക്കുന്നവരിലുപരി അവിവേകികളാരാണുള്ളത്?
പിന്നെ വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനം വേണ്ട തര്‍ജ്ജമ മാത്രം മതി എന്ന് പറയുന്ന കാളിദാസന്റെ രഹസ്യ അജണ്ടയെന്താണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ തര്‍ജ്ജമയിലൂടെ മനസ്സിലാക്കുമ്പോള്‍ അബദ്ധം പറ്റാന്‍ വളരെയധികം സാധ്യതയുണ്ടെന്ന് പറയുന്നതിന് തല്‍ക്കാലം ഒരു ഉദാഹരണം പറയാം.
വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായം 81ലെ വചനം 15 ന്റെ നെറ്റില്‍ നിന്ന് കിട്ടിയ മൂന്ന് വ്യത്യസ്ത തര്‍ജ്ജമകള്‍ ഇവിടെ ഉദ്ധരിക്കാം.

فَلَا أُقْسِمُ بِالْخُنَّسِ                              
എന്നാൽ പിൻവാങ്ങി പോകുന്നവ കൊണ്ട്‌ ഞാൻ സത്യം ചെയ്ത്‌ പറയുന്നു
പിന്‍വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
 പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.

ഈ തര്‍ജ്ജമയില്‍ രണ്ടിലും മൂന്നിലും ഒരു നക്ഷത്രത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒന്നാമത്തെ തര്‍ജ്ജമയില്‍ നക്ഷത്രത്തെ കുറിച്ച് പറയുന്നെയില്ല.എന്നാല്‍ കൂടുതല്‍ തര്‍ജ്ജമയില്‍ നക്ഷത്രത്തെ കുറിച്ച് പറയുന്നത് കൊണ്ട് പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ ശരിയായ തര്‍ജ്ജമ നക്ഷത്രത്തെ കുറിച്ച് പറയുന്നതാണെന്ന് മനസ്സിലാക്കാമോ?.അങ്ങനെ മനസ്സിലാക്കുന്നതില്‍ സാധാരണ ഗതിയില്‍ കുഴപ്പമോന്നുമില്ല.
എന്നാല്‍ നാളെയോ മറ്റെന്നാളോ ഈ നക്ഷത്രത്തെ കുറിച്ച് പറയുന്ന "തര്‍ജ്ജമ" കൈയില്‍ പിടിച്ച് ആ തര്‍ജ്ജമയില്‍ നക്ഷത്രത്തെ കുറിച്ച് പറയുന്നത് കൊണ്ട് മാത്രം ഖുര്‍ആന്‍ യുക്തിരഹിതമായ ഒരു ഗ്രന്ഥമാണെന്ന് കാളിദാസന്മാര്‍ ദുഷ്പ്രചരണം നടത്തുമ്പോള്‍ കാളിദാസന്‍ പറയുന്നത് ഖുര്‍ആന്‍ അല്ലെന്ന് പറയാതിരിക്കാന്‍ കഴിയില്ല.കാരണം പ്രസ്തുത വചനത്തില്‍ നക്ഷത്രം എന്നൊരു പദം തന്നെയില്ല.അപ്പോള്‍ "വിളക്ക്" എന്ന ബ്ലോഗില്‍ നിന്നെടുത്ത ഒന്നാമത്തെ വചനമാണ് "തര്‍ജ്ജമ" എന്ന രീതിയില്‍ ശരിയെന്ന് മനസ്സിലാക്കാം.
അതേസമയം രണ്ടും മൂന്നും വാക്യങ്ങള്‍ "തര്‍ജ്ജമ" എന്ന രീതിയില്‍ പൂര്‍ണ്ണമായും തെറ്റാണെങ്കിലും നക്ഷത്രം എന്ന വാക്ക്‌ അതില്‍ ഉള്ളത് കൊണ്ട് മാത്രം അതിന്റെ ആശയം യുക്തിരഹിതമായി എന്ന് ബോധ്യപ്പെടാത്തോളം കാലം ആ വിവര്‍ത്തനം തെറ്റാണെന്ന് പറയാനും കഴിയില്ല.മാത്രമല്ല ഈ വചനത്തില്‍ പറയുന്ന "പിൻവാങ്ങി പോകുന്നവ" നക്ഷ്ത്രമാണെന്ന് സാധാരണയായി വ്യാഖ്യാനിക്കാറുണ്ട്.യഥാര്‍ത്ഥത്തില്‍ ഈ വചനവും അതിന്റെ ശേഷം വരുന്ന വചനങ്ങളും ചേര്‍ത്ത് നക്ഷ്ത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ ഭ്രമണപഥമായിട്ടാണ് വ്യാഖ്യാനിക്കാറുള്ളത്.
ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ എല്ലാം തെറ്റാണെന്ന് ബോധ്യപെട്ടാല്‍ പോലും അത് വിശുദ്ധ വചനങ്ങളെയോ വിശുദ്ധ ഖുര്‍ആനിനെയോ യാതൊരു തരത്തിലും ബാധിക്കില്ല.കാരണം വിശുദ്ധ ഖുര്‍ആനിന്റെ എല്ലാ തരം വ്യാഖ്യാനങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ പുറത്ത് നിലനില്‍ക്കുന്നത് മാത്രമാണ്.അവ്യക്തമായ വചനങ്ങളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 3:7ല്‍ ഓര്‍മിപ്പിക്കുന്നത് കൊണ്ട് അങ്ങനെയുള്ള വചനങ്ങളുടെ യഥാര്‍ത്ഥ ആശയം മനസ്സിലാക്കാന്‍ കഴിയില്ലെന്ന് പറയാന്‍ മുസ്ലിങ്ങള്‍ക്ക്‌ കുറച്ചിലോന്നുമില്ല.അതേസമയം ഏതൊരു വചനത്തിനും ഒരു ആശയമുണ്ടായിരിക്കും.ആ ആശയം ,ആര്‍ക്കും ഒരു കാലത്തും നിഷേധിക്കാനാവാത്ത സത്യമായിരിക്കുകയും ചെയ്യും.അത് തന്നെയാണ് വിശുദ്ധ വചനങ്ങളുടെ യഥാര്‍ത്ഥ വ്യാഖ്യാനവും.അവ്യക്തമായ വിശുദ്ധ വചനങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങള്‍ ബുദ്ധിയുള്ളവര്‍ കണ്ടെത്താന്‍(3:7) ശ്രമിക്കുന്നത് വലിയ കാര്യം തന്നെയാണ്.അങ്ങനെ വ്യാഖ്യാതാവിന്റെ ബുദ്ധിയെയെയും ജ്ഞാനത്തെ അടിസ്ഥാനമാക്കിയുണ്ടാവുന്ന വിശുദ്ധ ഖുര്‍ആന്റെ തഫ്‌സീറുകളില്‍ നിന്ന് ഖുര്‍ആന്‍ മനസ്സിലാക്കുകയെന്നാല്‍ വ്യാഖ്യാതാവിന്റെ ബുദ്ധിയിലൂടെ ഖുര്‍ആന്‍ മനസ്സിലാക്കുകയെന്നാണര്‍തഥം.
ഏതെങ്കിലും ഒരു മുഫസ്സിറിന്റെ വ്യാഖ്യാനം അല്ലെങ്കില്‍ തര്‍ജ്ജമയെ കാളിദാസനെ പോലുള്ളവര്‍ക്ക് എന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പോലും,അത് വിശുദ്ധ ഖുര്‍ആന്‍ തെറ്റാണെന്ന് സ്ഥാപിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും കാളിദാസനെ പോലുള്ളവര്‍ക്ക് സന്തോഷകരമായിരിക്കാം .എന്നാല്‍,അതിന് വേണ്ടി പഠിച്ചതും പറഞ്ഞതും വെറുതെയായി എന്ന് സന്തോഷത്തോടെ തന്നെ അറിയിക്കുന്നു.
മേല്‍ പറഞ്ഞ വചനത്തിന്റെ വ്യാഖ്യാനത്തിലേക്ക്‌ ഞാന്‍ കടക്കുന്നില്ല,അതിന്റെ ആവശ്യവുമില്ല.എന്നാല്‍ ഈ വചനവുമായി ബന്ധപെട്ട് എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു ഒരു കൌതുകം പറയാം. ആ വചനത്തില്‍ "പിന്‍വാങ്ങി പോകുന്നവ" എന്ത് തന്നെയാണെങ്കിലും അവയുടെ പേരിലാണ് സത്യം ചെയ്യുന്നത്.സാധാരണയായി ആര്‍ക്കും നിഷേധികാനാവാത്ത യാഥാര്‍ത്യങ്ങളുടെ പേരിലാണ് വിശുദ്ധ ഖുര്‍ആന്‍ സത്യം ചെയ്യാറുള്ളത്.സ്വാഭാവികമായും സംബോധികരായ ഖുറൈശികള്‍ക്ക് നിഷേധികാനാവാത്ത ഒരു യാഥാര്‍ത്ഥ്യം തന്നെയായിരിക്കണം ഈ വചനത്തില്‍ പറയുന്ന"പിവാങ്ങി പോകുന്നവ അഥവാ ഹുന്നസ് "."ഹുന്നസിന്റെ" മൂലത്തില്‍ നിന്നുള്ള മറ്റൊരു പദമാണ് വിശുദ്ധ ഖുര്‍ആനിലെ അന്ത്യ അദ്ധ്യായമായ സൂറത്തുന്നാസിലെ "ഹന്നാസ്‌" ആ വചനത്തിലും സമാനമായ അര്‍ത്ഥമാണ്‌ തര്‍ജ്ജമയില്‍ നല്‍കാറുള്ളത്.നെറ്റില്‍ അറിയപ്പെടുന്ന ഒരു തര്‍ജ്ജമയില്‍ ആ വചനത്തിന്റെ തര്‍ജ്ജമ ഇങ്ങനെയാണ്...

 

مِن شَرِّ الْوَسْوَاسِ الْخَنَّاسِ

ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിക്കുന്ന ഓരോ പദവും വളരെയധികം അര്‍ത്ഥ ബോധത്തോടെയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുമ്പോള്‍ ഈ വചനങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ വളരെയധികം സങ്കീര്‍ണ്ണയുണ്ടാവും.കാരണം,ഒരു വചനത്തില്‍ "പിന്‍വാങ്ങി പോകുന്നവ" നക്ഷത്രങ്ങളും മറ്റൊരു വചനത്തില്‍ "പിന്‍വാങ്ങി പോകുന്നവ" ദുര്‍ബോധാകരുമാണ്.
പിന്നെ കൌതുകം എന്ന്‌ പറയുന്നത് ,വിശുദ്ധ ഖുര്‍ആനിലെ "അവസാന അദ്ധ്യായമായ സൂറത്തുന്നാസിനെ സംബന്ധിച്ച്,അതിലെ "ഹന്നാസ്‌ " എന്ന പദത്തെ കുറിച്ച് ഞാന്‍ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത്,അതായത് ബ്ലോഗില്‍ ഞാന്‍ വീണ്ടും വന്ന സമയത്ത് Muhammed ആ അദ്ധ്യായത്തെ കുറിച്ചും അതിലെ "ഹന്നാസിനെ" കുറിച്ച് പറയുകയും,അവ എന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു.

16 comments:

Abdul Khader EK said...

കുഞ്ഞിപ്പ,

മാഷാ അല്ലാഹ്.

തുടരുക... അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.

muhammed said...

ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തു പോസ്റ്റ്‌ ഇട്ടു തുടങ്ങിയതില്‍ വളെരെ സന്തോഷം. നിങ്ങളുടെ കമന്റുകള്‍ ശ്രദ്ധയോടെ വായിക്കുന്ന ഒരാളാണ് ഞാന്‍.
പ്രത്യേകിച്ച് വിധിയും ശിക്ഷയും വിലയിരുത്തി കാളിദാസന് മറുപടി നല്‍കിയത്. അതുവഴി ദുര്‍ബോധകന്‍ മനസ്സിലാവുന്നില്ല എന്നും പറഞ്ഞു പിന്‍വാങ്ങിയതും യുക്തിദര്‍ശനം ബ്ലോഗില്‍ കണ്ടു.
കമന്റുകള്‍ കാളിദാസനു മാത്രമല്ല വിരുദ്ധമാകുന്നത് എന്ന് കണ്ടപ്പോള്‍ സുശീല്‍ ഡിലീറ്റ് ചെയ്തു. രണ്ടു പേരും വിദ്വേഷം പുലര്‍ത്തുന്നതില്‍ സമന്മാരെന്നാണ് അവരുടെ പോസ്റ്റും കമന്റും വായിച്ചാല്‍ മനസ്സിലാവുക.
നിങ്ങളുടെ ഉദ്യമത്തിന് ആശംസകള്‍ നേരുന്നു. സത്യമറിയാനുള്ള നല്ലൊരു ബ്ലോഗായിക്കൊണ്ട് മുന്നോട്ടു കൊണ്ടുപോകുവാന്‍ സര്‍വശക്തനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെയെന്നു ദുആ ചെയ്യുന്നു.

അപ്പൊകലിപ്തോ said...

കാളിദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്നവന്‍ പെന്ത്ക്കോസ്റ്റു മത നിന്ദകരുടെ ഒരു ശമ്പളം പറ്റുന്നയാളാണു.

അടിസ്താനപരമായി സത്യത്തിനോടു ഒരു പ്രതിപത്തിയുമില്ലാതെ മലപ്പുറത്തു കള്ളുകുടിക്കുന്ന മുസ്ളികളെയും പാക്കിസ്താനില്‍ അമേരിക്കന്‍ സ്പോന്‍സേര്‍ഡ്‌ ബോംബുകളെയും നോക്കി 'ഇസ്ളാമെന്നുപറഞ്ഞാല്‍ ഇതാണു‌' എന്നു ഭ്രാന്തനെ പോലെ അലച്ചുകൊണ്ടിരിക്കുന്നതു അവന്‍ പറ്റുന്ന ശമ്പളത്തിണ്റ്റെ ഉത്തരവാദിത്തമെന്ന നിലക്കാണ്‌.

അല്ലെങ്കില്‍ 24 മണിക്കൂറ്‍ ഒരു പണിയുമില്ലാതെ ആര്‍ക്കും ഇങ്ങനെ കമ്പ്യൂട്ടറിണ്റ്റെ മുന്നിലിരിക്കാനാവില്ല. ഇന്ത്യയെ ഒരു കൃസ്ത്യന്‍ രാജ്യമാക്കിക്കളയാം എന്നു വിചാരിച്ച്‌ ധാരാളം ഡോളറും കാളിദാസനെപ്പോലുള്ള മതനിന്ദകരെയും ഈ മേഖലയില്‍ ഇറക്കപ്പെടുന്നുണ്ട്‌. ഇതു 'തെഹല്‍ക്ക' വെളിച്ചത്തുകൊണ്ടുവന്ന വസ്തുതയാണു..

അവനെ നന്നാക്കിക്കളയാം അല്ലെങ്കില്‍ സത്യം ബോധ്യപ്പെടുത്താം എന്ന നമ്മുടെ ശുഭപ്രതീക്ഷക്കു ഒരു പ്രസക്തിയുമില്ല. കാരണം അവന്‍ ഇസ്ളാമിണ്റ്റെ സൌന്ദര്യം എന്തെന്നറിയാത്തയാളല്ല.

മറിച്ചു സ്വര്‍ഗത്തിലെ മദ്യപ്പുഴയും നിത്യബാലനും എന്നൊക്കെ വേറൊന്നും പറയാനില്ലാതെ വട്ടം കറങ്ങുമ്പോല്‍ തന്നെ നമുക്കു മനസ്സിലാക്കാവുന്നതേയുള്ളു അവണ്റ്റെ വിരശല്യം.

അതിനാല്‍ അവനോടു നന്‍മയോടെ പ്രതികരിക്കുന്നതുപോലും പന്നിക്ക്‌ വൃത്തിയുള്ള പാത്രത്തിാല്‍ വിളമ്പുന്നതുപോലുള്ള ബാലിശവും അവനുനല്‍കുന്ന അനാവശ്യ ആദരവുമാണു.

എന്നാലും ഭാവുകങ്ങള്‍...

കുഞ്ഞിപ്പ said...

എന്തിനോടെങ്കിലും അകാരണമായ സംശയവും ഭയവും ഉണ്ടാകുന്നതിനെയാണ് ഫോബിയ എന്ന് പറയുക.കാളിദാസന്‍ എന്ന പ്രൊഫൈല്‍ നാമത്തില്‍ എഴുതുന്നയാള്‍ ബ്ലോഗിലെ ഇസ്ലമോഫോബിയ ബാധിച്ചവരുടെ പ്രതീകവും പ്രതിനിധിയുമാണ്.ഇസ്ലാമോഫോബിയ കാരണം സമാധാനം നഷ്ടപെട്ട കാളിദാസന്മാര്‍ക്ക് തീര്‍ച്ചയായും സമാധാനമായ ഇസ്ലാം ആവശ്യമുണ്ട്.ഇസ്ലാമായ സമാധാനം ലഭിക്കണമെങ്കില്‍ ഒന്നാമതായി വേണ്ടത് സമാധാനത്തോടുള്ള അഥവാ ഇസ്ലാമിനോടുള്ള വിരോധവും അകാരണമായ തെറ്റിദ്ധാരണയും സംശയവും അവരില്‍ നിന്ന് ദുരീകരിക്കുകയാണ് .പക്ഷെ സമാധാനത്തോട് അഥവാ സത്യാ ദര്‍ശനമായ ഇസ്ലാമിനോടുള്ള ഭയത്തോടപ്പം തന്നെ ഇവര്‍ക്ക്‌ സത്യാത്തോടും ഭയമുണ്ടെന്നതും ഒരു അനുഭവ യാഥാര്‍ത്യമാണ്.സ്വാഭാവികമായും ഇവര്‍ക്ക് സത്യ ദര്‍ശനത്തോടുള്ള സംശയങ്ങളോ തെറ്റിദ്ധാരണയോ ചോദിച്ചറിഞ്ഞ് അവ ക്ലിയര്‍ ചെയ്ത് സത്യം ഗ്രഹിക്കാന്‍ ഒരിക്കലും തയ്യാറാവില്ല.പിന്നെയുള്ള മാര്‍ഗം ഇവരുടെ കമെന്റുകളില്‍ നിന്ന് ഇവരുടെ സംശയങ്ങളും മറ്റും മനസ്സിലാക്കി അവ ക്ലിയര്‍ ചെയ്ത് കൊടുക്കുകയാണ്.ആ ഉദ്ദേശ്യത്തോടെ മറ്റ് ഇസ്ലാം പ്രചാരകരോടപ്പം കുറച്ച് കാലമായി ഞാനും ശ്രമിച്ചികൊണ്ടിരിക്കയായിരുന്നു.സുശീല്‍ കുമാറിന്റെ യുക്തിദര്‍ശനം എന്ന ബ്ലോഗില്‍ സംവാദത്തില്‍ സംഭവിച്ചത് എന്ന പോസ്റ്റിലും അവസാനമായി മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റിലുമായി ആനക്കാരന്‍ കുഞ്ഞിപ്പ എന്ന പ്രൊഫൈല്‍ നാമത്തില്‍ ഞാന്‍ പ്രതികരിക്കാറുണ്ടായിരുന്നു.എന്നാല്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന,കഴിഞ്ഞ കുറെ കമെന്റുകള്‍ മേല്‍ പറഞ്ഞ പോസ്റ്റില്‍ വരുന്നില്ലായിരുന്നു.തീര്‍ച്ചയായും കാരണമില്ലാതൊരു കാര്യമില്ലെന്ന് ഓര്‍ക്കുമ്പോള്‍ പോസ്റ്റ്‌ ചെയ്യുന്ന കമെന്റുകള്‍ പോസ്റ്റില്‍ വരാതിരിക്കുന്നതിനും കാരണമുണ്ടാവുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,മ്യൂട്ടെഷന് കാരണമില്ലെന്ന് പരിണാമികള്‍ പറയുമ്പോലെ ഇതിനും കാരണമില്ലെന്നും പറഞ്ഞ് ആരെങ്കിലും വരുവോ?.ഏതായാലും നാസ്ഥികനായ ബ്ലോഗ്‌ ഉടമയുടെ ബ്ലോഗിലെ പോസ്റ്റില്‍ ഇസ്ലാം പ്രചാരകനായ എന്റെ കമെന്റ് വരാതിരിക്കുന്നതിന്റെ കാരണം സാധാരണയായി സംശയിക്കപെടുന്നത് പോലെയാണെങ്കില്‍ ആ കാരണം അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല.ഞാന്‍ പറഞ്ഞ് വരുന്നത് ഈ ബ്ലോഗ്‌ തുടങ്ങാനുള്ള കാര്യകാരണങ്ങളെ കുറിച്ചാണ്.ഈ സാഹചര്യത്തിലാണ് എന്നെ ആപേക്ഷിച്ച് സീനിയര്‍ ബ്ലോഗറും ബ്ലോഗിലെ സ്ഥിരം ഇസ്ലാം പ്രചാരകനുമായ Abdul Khader EK,പ്രസ്തുത ബ്ലോഗില്‍ വരാന്‍ മടിക്കുന്ന എന്റെ കമെന്റുകള്‍ ചേര്‍ത്ത് ഒരു പോസ്റ്റാക്കാന്‍ ഉപദേശിച്ചത്.കമെന്റുകള്‍ തന്നെ പോസ്റ്റാക്കുന്ന ആ രീതി വളരെയധികം സൗകര്യപ്രദവും സാധ്യതയുള്ളതുമാണെന്ന് എനിക്കും തോന്നി.അനുഭവസ്ഥനായ അദ്ദേഹം നല്‍കിയ ഉപദേശം നല്ലൊരു ആശയമായി ഞാനും മനസ്സിലാക്കുന്നു.എനിക്കും എന്നെ പോലുള്ളവര്‍ക്കും ഈ രീതി വളരെ അനുയോജ്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ സുശീല്‍ കുമാറിന്റെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റില്‍ ഞാന്‍ അവസാനമായി പോസ്റ്റ്‌ ചെയ്തതും,എന്നാല്‍ ആ പോസ്റ്റില്‍ വന്നിട്ടില്ലാത്തതുമായ ആറ് കമെന്റുകള്‍ ചേര്‍ത്ത് “കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവിധിയും1.” എന്ന പേരില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ രൂപപ്പെടുത്തി ബ്ലോഗിന്റെ ഗുരുക്കന്മാരെ ഓര്‍ത്ത്‌ കൊണ്ട് ബ്ലോഗിലേക്ക് ഞാനും പ്രവേശിക്കുന്നു.

കുഞ്ഞിപ്പ said...

എന്തിനോടെങ്കിലും അകാരണമായ സംശയവും ഭയവും ഉണ്ടാകുന്നതിനെയാണ് ഫോബിയ എന്ന് പറയുക.കാളിദാസന്‍ എന്ന പ്രൊഫൈല്‍ നാമത്തില്‍ എഴുതുന്നയാള്‍ ബ്ലോഗിലെ ഇസ്ലമോഫോബിയ ബാധിച്ചവരുടെ പ്രതീകവും പ്രതിനിധിയുമാണ്.

കുഞ്ഞിപ്പ said...

പ്രപഞ്ച സൃഷ്ടികളിലെ പരസ്പ്പര ബന്ധം പോലെ പ്രപഞ്ച നാഥന്റെ ഓരോ വചനങ്ങളും പരസ്പ്പരം ബന്ധപെട്ടാണിരിക്കുന്നത്.ജീവവായുവായ ഓക്സിജനെ കുറിച്ചറിയാത്തവരോട് ജീവജലമായ വെള്ളത്തെ കുറിച്ച് വിശദീകരിക്കാന്‍ കഴിയാത്തത് പോലെ പരസ്പ്പരം ബന്ധപെട്ടിരിക്കുന്ന വിശുദ്ധ വചനങ്ങളില്‍ ഒരു വചനം മാത്രമെടുത്ത് അതിന്റെ ആശയം വിശദീകരിക്കാന്‍ കഴിയില്ല.ഓരോ വചനത്തെയും മറ്റ് വചനങ്ങളും,വിശുദ്ധ വചനങ്ങളുടെ വ്യാഖ്യാനമായ നബി വചനങ്ങളും എങ്ങനെയാണ് വിശദീകരിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.

കുഞ്ഞിപ്പ said...

ഇസ്ലാമിന്റെ പ്രചാരകരെ അവരുടെ കമെന്റുകളിലെ വാക്കുകള്‍ വളച്ചൊടിച്ച് ഇസ്ലാമിന്റെ വിമര്‍ശകരാണെന്ന്
തോന്നത്തക്കരീതിയിലും താന്‍ അതിന്റെ സംരക്ഷകനാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുമുള്ള കാളിദാസ വചനങ്ങള്‍ കാണുമ്പോള്‍ കാളിദാസ പുരാണമറിയുന്ന പഴയ വായനക്കാര്‍ക്ക്‌ കാര്യമറിയുമെങ്കിലും പുതുവായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കാളിദാസന്മാര്‍ കരുതുന്നു.അങ്ങനെ ആ തെറ്റിദ്ധാരണയോടെ പുതു വായനക്കാര്‍ ചര്‍ച്ചയില്‍ ഇടപെട്ട് ചര്‍ച്ചയെ ഇസ്ലാമിക കുടുംബത്തിലെ കൊച്ചു കൊച്ചു കുടുംബ വഴക്കുകളിലേക്ക് വഴിതിരിച്ചു വിടാന്‍ കഴിയുമെന്നും കാളിദാസന്മാര്‍ ദിവാസ്വപ്നം കാണുന്നു.

സുബൈദ said...

sthree paksham സ്ത്രീപക്ഷം

സുബൈദ said...

nalla thudakkam

കുഞ്ഞിപ്പ said...

ഖാദര്‍,
ബ്ലോഗില്‍ വന്നതിനും അറിയിച്ചതിനും നന്ദി അറിയിക്കുന്നു.
താങ്കളുടെ ഉപദേശ-നിര്‍ദേശങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു.

കുഞ്ഞിപ്പ said...

muhammed,
ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും താങ്കളുടെ അഭിപ്രായത്തിലെ ആശംസകള്‍ക്കും,പ്രാര്‍ത്ഥനക്കും നന്ദി അറിയിക്കുന്നു.
"സംവാദത്തില്‍ സംഭവിച്ചത് " എന്ന പോസ്റ്റില്‍ താങ്കളെ കണ്ടതായി ഓര്‍ക്കുന്നില്ലെങ്കിലും കമെന്റുകള്‍ വായിച്ചുവെന്നറിയുന്നതിലെ സന്തോഷം അറിയിക്കുന്നു.യുക്തി ദര്‍ശനത്തിലെ കമെന്റുകള്‍ ആയിരത്തോടടുക്കുന്ന പോസ്റ്റിലെ
കമെന്റില്‍ നല്ലൊരു പങ്കും താങ്കളുടെതാണെന്നാണ് തോന്നുന്നത്,താങ്കളുടെ പല തരം ശൈലിയിലുള്ള കമെന്റുകള്‍ ഞാന്‍
വായിക്കുകയും,ആസ്വദിക്കുകയും ചെയ്യാറുണ്ട്,സ്വാഭാവികമാണത്.
സത്യത്തിന് ഒരു വിലയും കല്പ്പിക്കാത്തവരുടെ ഇടയില്‍ താങ്കളെ പോലെ എല്ലാ ശൈലിയും പുറത്തെടുക്കേണ്ടി വരും.

താങ്കളെയും താങ്കളുടെ അഭിപ്രായ-ഉപദേശങ്ങളെയും ബ്ലോഗിലേക്ക് ഇനിയും സ്വാഗതം ചെയ്യുന്നു.

കുഞ്ഞിപ്പ said...

അപ്പൊകലിപ്തോ,
ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായ-ആശംസകള്‍ക്കും നന്ദി അറിയിക്കുന്നു.

കാളിദാസന്റെയുള്ളിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലോന്നുമല്ല ഈ ബ്ലോഗ്‌ തുടങ്ങിയത്.കാളിദാസന്‍ ബ്ലോഗില്‍ ഇസ്ലാമിനെതിരെയുണ്ടാക്കുന്ന മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നതിനെ കുറിച്ചാണ് ഞാന്‍
ആലോചിക്കുന്നത്.

അതേസമയം ഈ ബ്ലോഗ്‌ തുടങ്ങാന്‍ കാളിദാസനും ഒരു കാരണമായിരിക്കാം.പിന്നെ ഈ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റും തുടര്‍ന്ന് വരുന്ന പോസ്റ്റുകളും ചിലര്‍ക്ക്,കാളിദാസന്റെ പേരിലാണെന്ന് തോന്നാവുന്നതാണ്.യഥാര്‍ത്ഥത്തില്‍ അതൊരു
തെറ്റിദ്ധാരണയാണെന്നാണ് തോന്നുന്നത്.
ഞാനുദ്ദേശിച്ചത് കാളിദാസനെ ഇസ്ലാമോഫോബിയയുടെ പ്രതീകവും പ്രതിനിധിയുമാക്കിയിട്ട് കാളിദാസന്മാര്‍ എന്ന്
പറയുമ്പോള്‍ കാളിദാസനടക്കം ഇസ്ലാമോഫോബിയയുള്ള എല്ലാവരെയും ഉള്‍പ്പെടുത്താമെന്നാണ്.

പിന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ കാളിദാസന്‍ ആരാണെന്നതിന് യാതൊരു പ്രസക്തിയുമില്ല.താങ്കള്‍ പറയുന്നത് പോലെ,
അദ്ദേഹം ഭാവിക്കുന്നതും ക്രിസ്ത്യാനിയായിട്ടാണ്‌.ഒരു പക്ഷെ അദ്ദേഹം ക്രിസ്ത്യാനികളുടെ ശമ്പളം പറ്റുന്നയാളായിരിക്കാം
അദ്ദേഹം തന്നെ നേരിട്ട് പറയുകയാണ്‌ "ഇസ്ലാമിന്റെ സത്യവും സൌന്ദര്യവും "പണി" പഠിക്കുമ്പോള്‍ തന്നെ എനിക്ക്
ബോധ്യമായതാണ്,ഇതെന്റെ പണിയായത് കൊണ്ട് ഇസ്ലാമിനെതിരെ കുപ്രചരണം നടത്താതിരിക്കാനും എനിക്ക് കഴിയില്ല"
എന്ന് അദ്ദേഹം പറഞ്ഞാല്‍ തന്നെയും അതാര്‍ക്കെങ്കിലും സ്വീകാര്യാമാവുമോ അഥവാ അദ്ദേഹത്തിന്റെ പണിയല്ലേ,ജീവിത പ്രശനമല്ലേ എന്നൊക്കെ കരുതി മിണ്ടാതിരിക്കാന്‍ കഴിയുമോ?.അപ്പോള്‍ ആ സാഹചര്യത്തില്‍,ഇതെന്റെയും പണിയാണെന്ന്
മറ്റുള്ളവരും പറഞ്ഞാല്‍ മതി.

ഏതായാലും താങ്കളുടെ അഭിപ്രായങ്ങളും ഇനിയും സ്വാഗതം ചെയ്യുകയും ദാര്‍ശനിക വിഷയത്തില്‍ എനിക്കെന്തെങ്കിലും
അബദ്ധം പറ്റിയാല്‍ കാര്യകാരണ സഹിതം ചൂണ്ടികാണിക്കണമെന്ന് ഒരു പഠിതാവിന്റെ മനസ്സോടെ വിനയത്തോടെ അപേക്ഷിക്കുകയും ചെയ്യുന്നു.

കുഞ്ഞിപ്പ said...

@മുഹമ്മദ്‌
@അപ്പോകലിപ്തോ
രണ്ട് പെര്‍ക്കുമുള്ള എന്റെ മറുപടി കമെന്റുകള്‍ പരസ്പ്പരം മാറി പോയതില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
ആ കമെന്റുകള്‍ വായിച്ച് ആര്‍ക്കെങ്കിലും ആശയ കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോടും ക്ഷമ ചോദിക്കുന്നു.

Abdul Majeed said...

അന്ധനായ ധൃതരാഷ്ട്രരക്ക് വേണ്ടി കണ്ണുകള്‍ മൂടികെട്ടി സ്വയം വെളിച്ചം നിഷേധിച്ച ഗാന്ധാരിയെ ഓര്‍മ്മിപിക്കുകയാണ് സുശീല്‍ തന്റെ ബ്ലോഗിലൂടെ ചെയുന്ന ചില കാര്യങ്ങള്‍ എന്ന് മുന്‍പ് എന്റെ ചില കമന്റുകള്‍ delet ചെയ്ടപ്പോള്‍ ഞാന്‍ എഴുതിയിരുന്നു.അത് പിന്നെയും തുടരുന്ന പ്രവണതകള്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഖുര്‍ആന്‍ വാക്യങ്ങളുമായി ഇസ്ലാമിനെ വിമര്‍ശിക്കുന്ന കാളിദാസന് അതിനെ പ്രധിരോധിക്കുന്ന വ്യക്തികളുടെ കമന്റുകള്‍ വെട്ടി മാറ്റി കാഴ്ച വെക്കുന്ന യുക്തിവാദികളെ നാം എന്താണ് വിളികേണ്ടത് ? ചരിത്രതിലെന്നും അവര്‍ക്കൊരു വിളി പേര്‍ ഉണ്ടായിരുന്നു.

വെട്ടിമാറ്റാന്‍എന്താണ് ഈ വാക്യങ്ങളില്‍ സുശീല്‍ കണ്ടത്. എന്തെങ്കിലും ഉണ്ടെകില്‍ അതിനു ഒരു സംവാദ ത്തില്‍ മറുപടി പറയേണ്ടത് ഇങ്ങിനയാണോ ? മുസ്ലിങ്ങള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയുന്ന ഒരു പ്രവാചകനെ ശകാരവര്‍ഷം ചൊരിയുകയും അവര്‍ ആദരിക്കുന്ന വിശ്വാസങ്ങളെ വളരെ അധമമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയുന്ന ഒരാള്‍ക്ക് കൊടുക്കുന്ന സ്വാതത്ര്യം ഒരു മുസ്ലിം എന്ന നിലയില്‍ എനിക്കും മറ്റു പലര്‍ക്കും നിഷേധിക്കാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്ന ചിന്ത എന്താണ് ? എനിക്ക് തോന്നുന്നത് യുക്തിവാദം ഒരു ഉപകരണം ആണ്. വേണ്ടവന് വേണ്ട രീതിയില്‍ ഉപയോഗിക്കാവുന്ന ഒരു ഉപകരണം. !!!!

ആ അവസരവാദം തുറന്നു കാട്ടാനും ധിഷണ സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാനെന്ന്നും അത് അപരന്റെ വിശ്വസടര്ശങ്ങളെ മോശമായ ചിത്രീകരികുന്നതി ലൂടെ അല്ലെന്നും ബോദ്യ്പെടുത്താന്‍ താങ്കളുടെ ഈ സംരംഭത്തിനു കഴിയട്ടെ

പുന്നകാടൻ said...

അപ്പൊകലിപ്തോ said...
കാളിദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്നവന്‍ പെന്ത്ക്കോസ്റ്റു മത നിന്ദകരുടെ ഒരു ശമ്പളം പറ്റുന്നയാളാണു. ------------ha...ha....ha...thamaasa........thamaasa...............

പുന്നകാടൻ said...

അല്ലെങ്കില്‍ 24 മണിക്കൂറ്‍ ഒരു പണിയുമില്ലാതെ ആര്‍ക്കും ഇങ്ങനെ കമ്പ്യൂട്ടറിണ്റ്റെ മുന്നിലിരിക്കാനാവില്ല. ഇന്ത്യയെ ഒരു കൃസ്ത്യന്‍ രാജ്യമാക്കിക്കളയാം എന്നു വിചാരിച്ച്‌ ധാരാളം ഡോളറും കാളിദാസനെപ്പോലുള്ള മതനിന്ദകരെയും ഈ മേഖലയില്‍ ഇറക്കപ്പെടുന്നുണ്ട്‌. ഇതു 'തെഹല്‍ക്ക' വെളിച്ചത്തുകൊണ്ടുവന്ന വസ്തുതയാണു..
-------------------kashttam........